Story

ഹിപ്പോക്രാറ്റസിന്റെ മകൾ

ഹൃദയം ഒരു ചെഞ്ചോരയുള്ളൊരു സ്പോഞ്ച് പോലെയല്ലെ? ശില്‍പ മിസ്സ് ചോദിച്ചു. ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പഴകിയ പരസ്യമാണ് ഓര്‍മ്മവന്നത്. തലേന്ന് പ്രിയാ മിസ്സ് രഹസ്യമായി വരച്ചുതന്ന ഹൃദയത്തിന്റെ ച്ഛേദം റെഡ് ഇങ്കിലായിരുന്നു. ഞാന്‍ വെറുതേ അതെടുത്ത് മറിച്ചുനോക്കി. അതിന്റെ ഉള്ളില്‍ ഒരു മോതിരം ഉണ്ടെന്ന് തോന്നി. Don't show it to others and don't tell them that i drew it.... okay
അന്നാണ് പ്രിയ മിസ്സ് എന്നോട് ആദ്യമായി കനപ്പിച്ച് സംസാരിക്കുന്നത്.. അതുകൊണ്ട് ഞാന്‍ അതാരേയും കാണിച്ചില്ല. റോഷന്‍ സാറിന്റെ മരണശേഷം മിസ്സ് ഒരുപാട് മാറിയിരുന്നു എങ്കിലും എന്നോട് ഇപ്പോഴാണ് ഇങ്ങനെ പെരുമാറുന്നത്.പലരും മിസ്സിന്റെ കലിപ്പിനെ കുറ്റപ്പെടുത്തിയും സഹതപിച്ചും സംസാരിക്കുമ്പോള്‍ ശില്‍പ മിസ്സ് തന്നിട്ടുള്ള മെന്റല്‍ ഹെല്‍പ് ബുക്കിലെ 'ഹൗ റ്റു ഡീല്‍ വിത്ത് ലോസ് ' എന്ന ഭാഗം എടുത്ത് വായിക്കും. ആ നോട്ട് ബുക്ക് പ്രിയാ മിസ്സിന് കൊടുത്താലൊ എന്ന് ആലോചിച്ചു. പക്ഷേ ബയോളജി ക്ലാസ് ടെസ്റ്റിന്റെ തലേന്ന് നോട്ട് ബുക്കിലെ ആ ചുവന്ന ഹൃദയം ആരൊ പറിച്ച് കൊണ്ടുപോയി! അതുകൊണ്ട് ഞാന്‍ ബയോളജി പരീക്ഷ എഴുതാതെ വീട്ടില്‍ ഇരുന്നു. പിറ്റേദിവസം കാര്യം ചോദിച്ചത് ശില്‍പ മിസ്സാണ്. ആബ്സെന്റ് ആയവര്‍ക്ക് അഞ്ച് തവണ ഇംപോസിഷന്‍ തന്ന പ്രിയാ മിസ്സിന്റെ തീരുമാനത്തെ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ കൂട്ടത്തില്‍ ഈയുള്ളവന്‍ ഉണ്ടെന്നു മിസ്സറിഞ്ഞില്ല. ഇമോഷണല്‍ ആയ എന്റെ പരാതി കേട്ടപ്പോള്‍ മിസ്സ് ക്ലാസിലുള്ളവരെ വാണ്‍ ചെയ്തു
'I need to know who is behind this, come to me
personally and accept your mistake. Otherwise I won't be teaching you, EVER!

പക്ഷേ അന്ന് വൈകുന്നേരം ശില്‍പ മിസ്സിന്റെ വീട്ടിലേക്ക് ഓടിക്കിതച്ചു വന്നത് പ്രിയാ മിസ്സാണ്  മിസ്സിനൊട് എന്റെ അവസ്ഥ പറയാന്‍ ശില്‍പ മിസ്സ് വിളിച്ചെങ്കിലും കോളെടുത്തില്ല. പക്ഷേ, ശില്‍പ മിസ്സ് എനിക്ക് വേണ്ടി ഇംപോസിഷന്‍ എഴുതി തരാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ ശരിക്കും കരഞ്ഞ് തുടങ്ങിയത്. Don't cry you idiot-, Just promise me that you you will NEVER run away from challenges again അപ്പോഴാണ് കോളിങ് ബെല്‍ കേട്ടത്. തുറന്നപ്പോള്‍ പ്രിയ മിസ്സ് പെട്ടെന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു 'Eda I am really sorry, I Did it- | stole that heart.. my Roshan's heart.  മിസ്സ് എന്റെ കാല്‍ക്കല്‍ തളര്‍ന്നു വീണു. ശില്‍പ മിസ്സ് ഡോക്ടര്‍ അങ്കിളിന്റെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ തുടങ്ങുമ്പോഴേക്ക് അങ്കിള്‍ അവിടെ എത്തി, പിറകേ ഒരു ആംബുലന്‍സും. അന്ന് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ പോയ ഞങ്ങളോട് സംസാരിച്ചപ്പോള്‍ എബ്രഹാം തോമസ് എന്ന സര്‍ജന്‍ വെറും ഒരച്ഛനായിരുന്നു. ആറുമാസം മുമ്പ് തന്റെ ഓപ്പറേഷന്‍ ടേബിളില്‍ മകളും മരുമകനും അടുത്തടുത്ത് കിടന്നപ്പോള്‍ അയാള്‍ക്ക് വന്ന കൈവിറയല്‍ അപ്പോഴും ഉണ്ടായിരുന്നു.അനാഥനായ റോഷനെ പ്രിയ കല്യാണം കഴിച്ചപ്പോള്‍ എനിക്ക് എതിര്‍പ്പൊന്നും ഇല്ലായിരുന്നു. കാരണം ഒരച്ഛന്റെ സ്നേഹം കൊടുക്കാന്‍ കഴിയാത്ത എനിക്ക് അവളെ പിടിച്ചു വാങ്ങാനുള്ള അവകാശം ഇല്ലായിരുന്നു.
'Yes Roshan loved her enough and more'

പക്ഷേ ആക്സിഡന്റില്‍ കീറിപ്പറിഞ്ഞ എന്റെ മകളുടെ ഹൃദയത്തെ തൊട്ടപ്പോള്‍ എനിക്ക് ആദ്യമായി കൈ വിറച്ചു. എത്ര റിസ്‌കുണ്ടെങ്കിലും സര്‍ജറിയുമായി മുന്നോട്ട് പോവുന്ന 'ഡെയര്‍ ഡെവിള്‍' ഡോക്ടര്‍ അന്നുമാത്രം കുറുക്കുവഴി സ്വീകരിച്ചു. ഭാര്യയുടെ സമ്മതം ഇല്ലാതെ ഭര്‍ത്താവിന്റെ ഹൃദയം അവളില്‍ തുന്നിച്ചേര്‍ത്തു. അച്ഛന്‍ മകള്‍ക്കു വേണ്ടി മരുമകനെ ബലി കൊടുത്തു. ആ മനുഷ്യന്‍ ഞങ്ങള്‍ക്ക് മുഖം തരാതെ തിരിഞ്ഞു നിന്നു. ഞാന്‍ പെട്ടെന്ന് പ്രിയാ മിസ്സ് ഫസ്റ്റ് ക്ലാസില്‍ ബോര്‍ഡില്‍ എഴുതിയ ആ പേരോര്‍ത്തു 'Hippocrates the father of medicine.
You all might be wondering why your Biology teacher is speaking about medical science. The simple answer is I wanted to be a doctor, a surgeon who cuts and sutures but my father the reputed surgeon said 'No you are not cold enough, but you will perhaps be a better teacher.
ഹിപ്പോക്രാറ്റസിന്റെ കുറ്റസമ്മതം അവസാനിച്ചിട്ടില്ലായിരുന്നു. 'അവളുടെ അടുത്ത് നിന്നും ഡോണറുടെ പേരും വിവരങ്ങളും ഞാന്‍ മറച്ചുവെച്ചു, പക്ഷേ അവള്‍ തന്റെ ദാതാവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. It consumed her like anything, she had an obsession with the human heart. ഒരു ബയോളജി അധ്യാപികയുടെ ആത്മാര്‍ഥതയായും ഒരു വിധവയുടെ ഒളിച്ചോട്ടമായും ഒക്കെ ചുറ്റുമുള്ളവര്‍ അതിനെ കണ്ടു. പക്ഷേ ഒടുവില്‍ അവള്‍ അത് കണ്ടെത്തി. എങ്ങനെ ?ശില്‍പ്പാ മിസ്സ് അത് ചോദിച്ചപ്പോഴാണ് ഞാന്‍ ആ നിമിഷത്തിലേക്ക് തിരിച്ചു വന്നത് അതിന്റെ ഉത്തരം ഡോക്ടര്‍ എബ്രഹാം തോമസിന്റെ കണ്‍സള്‍ട്ടേഷന്‍ റൂമില്‍ തന്നെ ഉണ്ടായിരുന്നു ഹാര്‍ട്ട് ഹിപ്പോക്രാറ്റസ്: ട്രയല്‍സ് ആന്‍ഡ് ട്രിബുലേഷന്‍സ് ഓഫ് എ സര്‍ജന്‍-ഡോക്ടറുടെ സര്‍വീസ് സ്റ്റോറി. ഈ പുസ്തകത്തിന്റെ എഡിറ്റ് ചെയ്യാത്ത കൈയെഴുത്തു പ്രതിയില്‍ ഞാന്‍ ഈ കുറ്റസമ്മതം നടത്തിയതാണ്. പക്ഷേ അവള്‍ക്കത് കിട്ടിയത് ഇന്നലെയാണ്.

എന്നോട് തോമസങ്കിള്‍ പറഞ്ഞു. നിന്റെ നോട്ട് ബുക്കിലെ ഹൃദയത്തില്‍ അവളുടെ ഉപബോധ മനസ്സ് അറിയാതെ വരച്ചുചേര്‍ത്ത മോതിരത്തോട് അവള്‍ക്കുണ്ടായ ഒബ്സെഷന്‍ ഞാന്‍ അറിയാതെ പോയി. ഹൃദയത്തെ കുറിച്ച് 45 മിനിറ്റ് നിര്‍ത്താതെ കഴിഞ്ഞ ദിവസം ക്ലാസ് എടുത്ത മിസ്സ് ഞങ്ങള്‍ക്ക് അന്ന് ഒരദ്ഭുതം തന്നെ ആയിരുന്നു. സാധാരണ ബയോളജി ക്ലാസ്സില്‍ ഉറക്കം തൂങ്ങുന്നവര്‍ പോലും അന്ന് ശ്രദ്ധിച്ചു. അപ്പോഴേക്കും നഴ്സ് വന്നു വാതിലില്‍ മുട്ടി. സര്‍, സെഷന്‍ കഴിഞ്ഞു, സുജിത്തിനെ അങ്ങോട്ട് കൊണ്ടുചെല്ലാന്‍ പറഞ്ഞു. എന്നെ നഴ്സ് ഡോ. ഫിദാ അഹമ്മദ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നെഴുതിയ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ എന്നെ കാത്ത് എന്റെ പഴയ പ്രിയാ മിസ്സ് നില്‍പ്പുണ്ടായിരുന്നു. പച്ച മഷിയില്‍ വരച്ച ഒരു പുതിയ ഹൃദയവുമായി.